Wednesday, February 18, 2009

സദാ പാലയ..

2003 മേയില്‍ ആണെന്നുതോന്നുന്നു, ഞാനെന്റെ ജീവിതത്തിലെ ആദ്യത്തേതും അവസാനത്തേതുമായ പെണ്ണുകാണല്‍ ചടങ്ങ് നടത്തിയത്. മാത്രുഭൂമി ദിനപത്രത്തിലെ വിവാഹപരസ്യത്തില്‍ നിന്നും ലഭിച്ച ഒരു ആലോചനയായിരുന്നുവത്. പെണ്‍കുട്ടി M.Com നു പഠിക്കുകയാണെന്നും, ഒരു കൊച്ച് സംഗീതജ്ഞയാണെന്നതും അറിഞ്ഞതിനാല്‍ എനിക്ക് ഒരു പൊടി താല്പര്യമൊക്കെയുണ്ടായിരുന്നു. കാരണം, പാട്ടുകേട്ട് ജീവിതാവസാനം വരെ രസിച്ചിരിക്കാം എന്നതൊന്നുമല്ലായിരുന്നൂ ട്ടോ; സംഗീതജ്ഞരൊക്കെയാകുമ്പോള്‍ ഇത്തിരി ക്ഷമാശീലരും, സഹിഷ്ണുതയുള്ളവരും ആയിരിക്കും എന്ന ധാരണ മൂലമായിരുന്നുവത്. [പിന്നീടാ ധാരണയൊക്കെ വെറും തെറ്റിദ്ധാരണയാണെന്നു കാലം തെളിയിച്ചേ!!!] അങ്ങനെയീരിക്കേ ഒരു ഞായറാഴ്ച മദ്ധ്യാനശേഷം ഞങ്ങള്‍ അതായത് ഞാന്‍, അമ്മാവന്‍, കൂട്ടുകാരന്‍, എന്റെ കാറിന്റെ ഡ്രൈവര്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് യാത്രതിരിച്ചു. കോട്ടയത്തായിരുന്നു വീട്. പോകുന്ന വഴിയില്‍ പാലാ കഴിഞ്ഞപ്പോള്‍ നല്ല ഒരു മഴ പെയ്തിരുന്നു. ആ മഴ കഴിഞ്ഞതിനുശേഷം പാതിവെയില്‍ വിരിഞ്ഞുനിന്ന സമയത്തായിരുന്നു ഞങ്ങള്‍ അവളുടെ വീട്ടിലേക്ക് കയറിച്ചെന്നത്. ജീവിതത്തിലെ 90% കാലത്തും കട്ടന്‍കാപ്പി മാത്രം കുടിച്ചുശീലിച്ച എന്റെ മുന്‍പിലേക്ക് പാല്‍കാപ്പിയുമായി, നമ്രമുഖിയായി അവള്‍ മന്ദം മന്ദം നടന്നുവന്നു.
ആദ്യമായിട്ട് പെണ്ണുകാണുന്നതിന്റെ ഒരു ‘ഇത്’ എന്റെ മുഖത്ത് തെളിഞ്ഞുകാണാമായിരുന്നു. എന്റെ ഇടനെഞ്ച് ഒരുമാതിരി ശക്തിയായിത്തന്നെ പെടക്കുന്നുണ്ടായിരുന്നു. ഇത്തിരി ചമ്മലോടെ ഞാനും അത്രയ്ക്ക് കൂസലില്ലാതെ അവളും തമ്മില്‍ മിഴികള്‍ പങ്കുവച്ചു. അക്കാലങ്ങളില്‍ എനിക്കൊരു പതിവുണ്ട്. അപരിചിതരായ പെണ്‍കുട്ടികളുമായി സംസാരിക്കുമ്പോഴോ, അവരുമായി ഇടപഴകുമ്പോഴോ എന്റെ ഇടത്തേ മീശയുടെ മുകളില്‍ കവിള്‍ തുടങ്ങുന്നിടത്ത് അല്പാല്‍പ്പമായി വിറച്ചുകൊണ്ടിരിക്കും. അതു കണ്ട് സാധാരണ ഒരുമാതിരിപ്പെട്ടോരൊക്കെ നമ്മളെ തെറ്റിദ്ധരിക്കാറുമുണ്ടായിരുന്നു. ആ സേയിം സംഭവം ഇവിടെയുമുണ്ടയി. ഇതെങ്ങാനും കണ്ട് ഞാന്‍ വല്ല ഞരമ്പ് രോഗിയാണെന്നെങ്ങാനും ഈ പെണ്‍കുട്ടി തെറ്റിദ്ധരിക്കാതിരിക്കാന്‍ മുഖത്താകമാനം മസില്‍ പിടിച്ചാണ് ഞാനിരുന്നത്. ഇതിനിടയില്‍ പെണ്‍കുട്ടി മുറിക്കുള്ളില്പോയെവിടെയോ മറഞ്ഞിരുന്നു. നമ്മുടെ ന്യൂനത പരിഹരിക്കാന്‍ ശ്രമിച്ച സമയത്ത് വദനം ഹനുമാന്‍ തുല്യാമായതിനാലാണോ, അവള്‍ ഓടിക്കളഞ്ഞത് എന്നോര്‍ത്ത് ഇത്തിരി ഇച്ഛാഭംഗം തോന്നി. ഇതിനിടയില്‍ എന്റെ കൂടെ വന്ന കാരണവതുല്യനായ അമ്മാവനും, പെണ്‍കുട്ടിയുടെ അച്ഛനും തമ്മില്‍ ഒരോരോ വിശേഷങ്ങള്‍ പറയുവാനാരംഭിച്ചിരുന്നു. എങ്ങും തൊട്ടും തൊടാതെയുമുള്ള ഈ സംസാരത്തിനിടയ്ക്ക് എന്റെ കണ്ണുകള്‍ ഞാന്‍ അവള്‍ കയറിപ്പോയ വാതില്പടിലേക്കെറിഞ്ഞുകൊണ്ടിരുന്നു. എവടെ; നോ രക്ഷാ!! പൊടി പോലുമില്ല കണ്ടു പിടിക്കാന്‍!!

കാരണവന്മാര്‍ തമ്മില്‍ ലോകകാര്യങ്ങളും പറഞ്ഞിരിക്കുന്നു. എന്റെ മനസ്സാണെങ്കില്‍ എരിപൊരി സഞ്ചാരത്തിലും. ഒന്നു മര്യദയ്ക്ക് കാണാനോ സാധിച്ചില്ല; ഒന്നു കണ്ടുസംസാരിക്കാനുള്ള അവസരം ഉണ്ടാക്കിത്തരാതെ ഈ കാര്‍ന്നോന്മാരെന്തു പരദൂഷണം പറഞ്ഞിരിക്കുവാണോ... @#$%^ ങ്ഹാ!! അവസാനം ഞാന്‍ തന്നെ നാണംകെട്ട് ലവളുടെ അപ്പനോട് എന്റെ ഇംഗിതം ഉണര്‍ത്തിച്ചു.
കുശാഗ്രബുദ്ധിക്കാരനായ അവളുടെ അപ്പന്‍ എന്റെ നേരെ ഒന്നിരുത്തി നോക്കി;[ഞാനെന്തോ അവളെ പിടിച്ചുതിന്നാന്‍ പോവാണോ എന്നു കരുതിയുള്ള നോട്ടം!!] എന്നിട്ട് സമ്മതം മൂളി. കേട്ടപാതി കേക്കാത്ത പാതി ഒരു ദീര്‍ഘനിശ്വാസവും വിട്ട് അവള്‍ മറഞ്ഞുപോയ വാതിലിന്റെ നേര്‍ക്ക് ഞാന്‍ ആഞ്ഞുനടന്നു. [പിന്നീടാണ് അവള്‍ പറഞ്ഞ് ഞ്ഞാന്‍ അറിഞ്ഞത്, ഞാനാണത്രേ അവളോടാദ്യമായി മിണ്ടിയ പെണ്ണുകാണാന്‍ വന്ന ചെക്കന്‍!!!! എന്റമ്മോ!! എന്തൊരു വീട്!! എന്തൊരു മനുഷ്യര്‍!!]

ഒരു കൊച്ച് സംഗീതജ്ഞയായതിനാല്‍ സംഗീതത്തെപറ്റിയായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ച. ടി.യാത്തി അരങ്ങേറ്റമൊക്കെ കഴിഞ്ഞ്; ശിഷ്യഗണങ്ങളൊക്കെയുള്ള ഒരു കൊച്ചു പുലിയായിരുന്നു. നമ്മളോ ഒരു പാവം!! സംഗീതത്തിന്റെ എ,ബി,സി,ഡി അറിയാന്‍ മേലാത്തവനും. പോരാഞ്ഞിട്ട്, കലാഭവന്‍ മണിച്ചേട്ടന്റെ ഒരു കടുത്ത ഫാനും. സംഗീതവും, നാടന്‍പാട്ടും തമ്മിലെവിടെച്ചേരാനാണ്!! ഇടക്കെപ്പോഴോ പാട്ടുകളൊക്കൈഷ്ടമാണോ എന്ന ചോദ്യത്തിന്; മണിച്ചേട്ടന്റെ പാട്ടുകളാണെനിക്ക് ഏറ്റവും ഇഷ്ടം എന്നു പറയുകയും ചെയ്തു.

ഏതയാലും ആ പെണ്ണുകാണല്‍ ചടങ്ങിനവിടെ പരിസമാപ്തിയായി. പിന്നീടവരുടെ വീട്ടുകാര്‍ എന്റെ വീട്ടിലും, എന്റെ വീട്ടുകാര്‍ അവരുടെ വീട്ടിലും സന്ദര്‍ശനം നടത്തുകയുണ്ടായി. അപ്പോഴേക്കും ഞങ്ങളുടെ കാര്യത്തിലെന്തൊക്കെയോ തീരുമാനങ്ങള്‍ ആയതിനാല്‍, അവള്‍ എനിക്കൊരു സമ്മാനം കൊടുത്തുവിട്ടു. ഒരു സോണിയുടെ കാസെറ്റ്!! അവളുടെ അരങ്ങേറ്റത്തിന്റെ കീര്‍ത്തനങ്ങള്‍ അടങ്ങിയതായിരുന്നുവത്. ദിവസേന ഒരു പ്രാവശ്യമെങ്കിലും ഞാനാ കാസെറ്റ് ഇട്ടുകേള്‍ക്കുമായിരുന്നു വിവാഹദിനം വരെ!! പിന്നീടോ...; സംഗീതം എന്നു കേട്ടാലിപ്പോള്‍ എനിക്കു പേടിയാ!!!!

ഇതാ ആ അരങ്ങേറ്റദിവസത്തില്‍ അവള്‍ പാടിയ ഒരു കീര്‍ത്തനം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു...
എന്നെ ഓടിക്കരുതേ...
ഗാനം ഇവിടെയുണ്ടേ

23 comments:

ശ്രീ said...

അങ്ങനെ ആദ്യത്തെ പെണ്ണുകാണല്‍ തന്നെ അങ്ങു ശരിയായി അല്ലേ?

ചേച്ചിയുടെ പാട്ടു കേട്ടു, നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ അറിയിയ്ക്കണേ...
:)

അനില്‍@ബ്ലോഗ് // anil said...

ദിവസേന ഒരു പ്രാവശ്യമെങ്കിലും ഞാനാ കാസെറ്റ് ഇട്ടുകേള്‍ക്കുമായിരുന്നു വിവാഹദിനം വരെ!! പിന്നീടോ...; സംഗീതം എന്നു കേട്ടാലിപ്പോള്‍ എനിക്കു പേടിയാ!!!!

ഹോ!
അതു കലക്കി,സത്യം തന്നെ :)

അനില്‍@ബ്ലോഗ് // anil said...

ഹരീഷെ,
ഒരു ഓഫ്ഫ്:
ഞായറാഴ്ച തൊടുപുഴ വഴി വന്നിരുന്നു, നമ്പര്‍ ഇല്ലായിരുന്നു. മെയില്‍ അയക്കുമോ?

പകല്‍കിനാവന്‍ | daYdreaMer said...

ദിവസേന ഒരു പ്രാവശ്യമെങ്കിലും ഞാനാ കാസെറ്റ് ഇട്ടുകേള്‍ക്കുമായിരുന്നു വിവാഹദിനം വരെ!! പിന്നീടോ...; സംഗീതം എന്നു കേട്ടാലിപ്പോള്‍ എനിക്കു പേടിയാ!!!!

:)
അപ്പൊ പുലിമടയിലാ താമസം അല്ലെ... കീര്‍ത്തനം കൊള്ളാം കേട്ടോ... !!

ചാണക്യന്‍ said...

കീര്‍ത്തനം നന്നായി.....
അഭിനന്ദനങ്ങള്‍ അറിയിച്ചേക്കൂ....

ചങ്കരന്‍ said...

കീര്‍ത്തനം പ്രമാദം. മണിയുടെ ഫാനാണെന്നു പറഞ്ഞിട്ടും പുള്ളിക്കാരി കെട്ടിനു സമ്മതിച്ചു, ഓരോ ധൈര്യം അല്ലാതെന്താ പറയാ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പാട്ട്‌ കേട്ടു. ഇപ്പോഴും പഠിക്കുന്നുണ്ടോ?
ഇനി ആ കാസറ്റില്‍ ഉള്ളവ ഓരോന്നായി ഇങ്ങു പോരട്ടെ.

എന്നിട്ട്‌ അന്നു നേരില്‍ പാടിച്ചില്ലേ? ഹ ഹ ഹ

ഭാഗ്യവാന്‍ എന്നും പാട്ടു കേട്ടിരിക്കാമല്ലൊ അഭിനന്ദനങ്ങള്‍

നിരക്ഷരൻ said...

എനിക്ക് അസൂയയാണ് ഹരീഷിനോട്. പെണ്ണുകാണാന്‍ പോയിട്ട് എനിക്കൊരു കപ്പ് ചായപോലും കിട്ടിയില്ല. എന്നാപ്പിന്നെ ശരിയാക്കിത്തരാം എന്ന മട്ടില്‍ അവിടന്ന് ഊണ് കഴിച്ചിട്ടാണ് മടങ്ങിയത്. അല്ലപിന്നെ... :)

നെറ്റ് സ്ലോ ആണ് പാട്ട് ഇപ്പോള്‍ കേള്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല :(

നിരക്ഷരൻ said...

അല്ല ഹരീഷേ...

അമ്മായിഅപ്പന്‍ ഈ ബ്ലോഗൊന്നും വായിക്കാറില്ലേ ? “കുശാഗ്രബുദ്ധിക്കാരനായ അവളുടെ അപ്പന്‍” എന്നൊക്കെ ധൈര്യമായിട്ട് എഴുതിക്കണ്ടതുകൊണ്ട് വന്ന ന്യായമായ ഒരു സംശയമാണേ.... :) :)

പൊറാടത്ത് said...

“ദിവസേന ഒരു പ്രാവശ്യമെങ്കിലും ഞാനാ കാസെറ്റ് ഇട്ടുകേള്‍ക്കുമായിരുന്നു വിവാഹദിനം വരെ!! പിന്നീടോ...“

ഒരു സംശയോല്ല്യ. അതോണ്ടല്ലേ ഇത് പ്രിയപ്പെട്ട പാട്ടുകളിൽ കിടക്കുന്നത്...!!

എഴുത്തും പാട്ടും നന്നായിരുന്നു കേട്ടൊ...

നിരൻ.. ഇങ്ങള് കുടുംബകലഹം ഇണ്ടാക്ക്യേ അടങ്ങൂ‍..? :)

Bindhu Unny said...

സംഗീതം എന്ന് കേട്ടാല്‍ പേടിയാവാന്‍ മാത്രം എന്താണാവോ പറ്റിയത്. വെറുതെ ഭാര്യയെ കുറ്റം പറയല്ലേ. ഓള്‍ ഇന്ത്യ ഭാര്യാസ് കമ്മീഷന്‍ രംഗത്തിറങ്ങും. :-)

ജിജ സുബ്രഹ്മണ്യൻ said...

ഇത്രേം നന്നായി പാടുന്ന ഒരു ഭാര്യേ കിട്ടിയതിൽ അഭിമാനിക്കാനുള്ളതിനു പറേണ കേട്ടില്ലേ.ആവണിക്കുട്ടി നന്നായി പാടുമോ !എന്തായാലും ഭാര്യയെ അഭിനന്ദൻസ് അറിയിക്കണേ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തളത്തില്‍ ദിനേശാ....

ഭാര്യയെ ക്രൂശിച്ച ഭര്‍ത്താവേ...

ഇനി ബാക്കി വരുന്നോറ് പറഞ്ഞോളും

പാട്ട് ഇഷ്ടായി, അഭിനന്ദനങ്ങള്‍ അറിയിക്കൂ

വേണു venu said...

സദാ പാലയാ....

മനോഹരമായിരുന്നു.
ആസ്വദിച്ചു ഞങ്ങള്‍ കേട്ടു. അതെ.ഞങ്ങള്‍....
സദാ പാലയാ....

ഒരു കൊച്ച് സംഗീതജ്ഞയായി ഹരീഷ് വിവരിച്ച ആ നല്ല പാട്ടുകാരിക്ക് അനുമോദനങ്ങള്‍...

ഇനിയും ഇനിയും ഹരീഷ് ഭാഗ്യവാനാകട്ടെ.ഒപ്പം പാട്ടുകാരിയും.:)

Manikandan said...

ഹരീഷ്‌ചേട്ടാ പെണ്ണുകാണൽ വിശേഷങ്ങളും ചേച്ചിയുടെ പാട്ടും ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ ചേച്ചിയേയും അറിയിക്കണേ.

ഹരീഷ് തൊടുപുഴ said...

ശ്രീക്കുട്ടാ: ആദ്യ അഭിനന്ദനത്തിന് വളരെയേറെ നന്ദി..

അനില്‍ജി: ഞാന്‍ ഓര്‍ക്കുട്ടില്‍ സ്ക്രാപ്പിയിട്ടുണ്ട്; ഇനി ഇതുവഴി വന്നാല്‍ വിളിക്കാന്‍ മറക്കരുതേ...നന്ദിയോടെ

പകല്‍കിനാവന്‍: നന്ദിയോടെ...

ചാണക്യജി: ഉറപ്പായും, നന്ദിയോടെ..

ചങ്കരന്‍ജി: അതന്നെ!! നന്ദിയോടെ..

ഇന്ത്യാ ഹെറിറ്റേജ്: സര്‍; കുടുംബപ്രാരബ്ധങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ പാട്ടൊക്കെ നിര്‍ത്തി. സമയക്കുറവ് തന്നെ പ്രധാന കാരണം. വല്ലപ്പോഴും ഒന്നു മൂളും..അത്രതന്നേ. കിരണ്‍സിന്റെ പാട്ടുബ്ലോഗ് ഉണ്ടാക്കാനുള്ള സൂത്രപ്പണികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. താമസിയാതെ ഉണ്ടാകും..
നന്ദിയോടെ..

നിരക്ഷരന്‍ ചേട്ടാ: കുശാഗ്രബുദ്ധിക്കാരനായ അമ്മായിയപ്പന്‍ രണ്ടുവര്‍ഷം മുന്‍പ് ഇഹലോകവാസം വെടിഞ്ഞിരുന്നു. അതല്ലേ ഇത്ര ധൈര്യത്തോടെ എഴുതിയത്. പിന്നെ വായിക്കണത് അവള്‍ മാത്രം; ഇതെന്നും കേള്‍ക്കുന്നതായതുകൊണ്ട്, അവള്‍ക്കിതൊക്കെ പുത്തരിയാ...നന്ദിയോടെ

പൊറാടത്ത്ചേട്ടാ: അതന്നേ; എനിക്കേറ്റവും ഇഷ്ടപ്പെട്ട കീര്‍ത്തനം ഇതായിരുന്നു... നന്ദിയോടെ

ബിന്ദു ഉണ്ണി: എന്റമ്മോ; വേണ്ടേ... നന്ദിയോടെ

കാന്താരികുട്ടി: ആവണിക്കുട്ടി പാടിത്തുടങ്ങി കെട്ടോ. ഇന്നു ഞന്‍ മേയിലില്‍ അയക്കാം ട്ടോ, കേട്ടിട്ട് അഭിപ്രായം അറിയിക്കണേ.. നന്ദിയോടെ

പ്രിയ: മുഖം മസിലുപിടിച്ചിരുന്നപ്പോള്‍ എനിക്ക് തളത്തില്‍ ദിനേശന്‍ ഫോട്ടോയെടുക്കാന്‍ പോയപ്പോഴുള്ള സീനാണ് ഓര്‍മ്മ വന്നത്..ഹ ഹാ.
നന്ദിയോടെ..

വേണുവേട്ടാ: ഈ അഭിനന്ദനങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നു; വളരെയേറെ നന്ദി..

ഹരീഷ് തൊടുപുഴ said...

മണീ: നന്ദീ ട്ടോ...

മാണിക്യം said...

"സദാ പാലയ.."

കീര്‍ത്തനം മനോഹരമായിരിക്കുന്നു.
ദയവുണ്ടായി ബാക്കി കീര്‍ത്തനങ്ങള്‍
കൂടി പുറകെ പോസ്റ്റ് ചെയ്യണേ....
പാട്ടുകാരിക്ക് സ്നേഹാന്വേഷണങ്ങള്‍

Unknown said...

kollam nannayirikkunnu nalla rasikan ezhuth

. said...

പാട്ടുകാരിയെ അന്വേഷണം അറിയിക്കുക

Typist | എഴുത്തുകാരി said...

“ദിവസേന ഒരു പ്രാവശ്യമെങ്കിലും ഞാനാ കാസെറ്റ് ഇട്ടുകേള്‍ക്കുമായിരുന്നു വിവാഹദിനം വരെ!! പിന്നീടോ...; സംഗീതം എന്നു കേട്ടാലിപ്പോള്‍ എനിക്കു പേടിയാ!!!!“

ഇതെനിക്കിഷ്ടായി.

പാട്ടുകാരിയോട് അന്വേഷണം പറഞ്ഞേക്കൂ.

Anil cheleri kumaran said...

രസായിട്ടുണ്ട് എഴുത്തും ഒപ്പം പാട്ടും..

Kiranz..!! said...

ടീച്ചറിനൊരു പോഡ്കാസ്റ്റ് തുടങ്ങിവയ്ക്കാനുള്ള ഹെല്‍പ്പ് ചെയ്യാത്ത ക്രൂർ ആദ്മിയായ ഭാഗ്യവാനേ..:)