Tuesday, September 23, 2008

വരുവാനില്ലാരുമീ...

വരുവാനില്ലാരുമീ വിജനമാമെന്‍വഴിക്കറിയാം അതെന്നാലുമിന്നും...
ഫാസിലിന്റെ മണിച്ചിത്രത്താഴിലെ ഈ ഗാനമായിരിക്കും ഞനേറ്റവും കൂടുതല്‍ കേട്ടിട്ടുള്ളതും, ഇഷ്ടപ്പെടുന്നതും...

ഇന്നത്തെക്കാലത്ത് കുട്ടികള്‍ക്ക് പ്രേമിച്ചുനടക്കാന്‍ മൊബൈല്‍ ഫോണുണ്ട്, ഇന്റെര്‍നെറ്റ് ഉണ്ട് മറ്റനേകം സൌകര്യങ്ങളുമുണ്ട്.
പക്ഷെ 93-94 കാലഘട്ടങ്ങളില്‍ ഒന്നും ഒന്നു സൊള്ളിപ്പറയാന്‍ ഒരു സാ‍ദാ ഫോണോ, ഒന്നു കണ്ടു വിഷമം മാറ്റാന്‍ കമ്പ്യൂട്ടറോ ഒന്നും പ്രചാരത്തിലായിട്ടില്ലായിരുന്നു. അന്നത്തെ പ്രണയിതാക്കളൊക്കെ ഇണയെ കാണാനോ, സംസാരിക്കാനോ ഒരു മാര്‍ഗ്ഗവുമില്ലാതെ നെഞ്ചും നീറി നീറി വേര്‍പാടിന്റെ വിരഹവേദനയും പേറി അങനെയിങ്ങനെ നടക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒട്ടേറെ നാളുകളുടെ വേര്‍പാടുകള്‍കൊടുവില്‍ കാമുകന്‍ കാമുകിയെ കാണാനെത്തി, സുഖവിവരങ്ങളൊക്കെ അന്വോഷിച്ചുകൊണ്ടിരുന്നപ്പോള്‍; വിരഹവേദന പൂണ്ട കാമുകി ടേപ്പ് റിക്കാര്‍ഡറില്‍ ഈ ഗാ‍നമിട്ട് കൊടുത്തു....

നിങ്ങളും കേള്‍ക്കൂ, ഈ ഗാനം.. K. S. Chitra - Varuvanillarumee Vijanamam.wma

13 comments:

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന വായനക്കാരുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു (use get categorised option)അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.

സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.

കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

Bindhu Unny said...

അക്കാലത്ത് ചെറുപ്പക്കാരെല്ലാം മൂളിനടന്ന മനോഹരമായ കവിത :-)

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം , പാട്ടും ,
പിന്നെ ടേപ്പുറിക്കാഡും

ഈ വേഡ് വേരിഫിക്കേഷന്‍ എടുത്തു കള, ഒരു മെനക്കേടാ,ഇതു മൂന്നാം തവണയാ, കണ്ണും പിടിക്കില്ല..

Typist | എഴുത്തുകാരി said...

അന്നു് (93-94 കാലഘട്ടത്തില്‍ )അപ്പോള്‍ ഒരുപാട്‌ ബുദ്ധിമുട്ടിയിട്ടുണ്ടല്ലേ?

ജിജ സുബ്രഹ്മണ്യൻ said...

എനിക്കും ഏറേ ഇഷ്ടമുള്ളതാണീ‍ വരികള്‍

വരുവാനില്ലാരുമീ വിജനമാം എന്‍ വഴിക്കറിയാം അതെന്നന്നാലുമെന്നും
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതേ മോഹിക്കുമല്ലോ ...


അതേ ഇപ്പോള്‍ ഞാനും ആ പാട്ടു പാടി കാലം തള്ളി നീക്കുന്നു

ശ്രീ said...

എനിയ്ക്കും നല്ല ഇഷ്ടമുള്ള ഗാനമാണ് ഇത്
:)

siva // ശിവ said...

എനിക്ക് ഏറെ ഇഷ്ടമാ ഈ ഗാനം..

ഹരീഷ് തൊടുപുഴ said...

കേരള ഇന്‍സൈഡ്: വളരെയേറെ നന്ദി...
ബിന്ദു: സത്യം... നന്ദി
അനില്‍: ഞാന്‍ മറന്നുപോയതാ; ഇപ്പോള്‍ മാറ്റിയിട്ടുണ്ട്... നന്ദി
എഴുത്തുകാരി ചേച്ചീ: സത്യായിട്ടും അന്നു വളരെയേറെ ബുദ്ധിമുട്ടിയിട്ടുണ്ട്... നന്ദി
കാന്താരിക്കുട്ടി: കണ്ണന്‍ ചേട്ടന്‍ പെട്ടന്നു വരാന്‍ പ്രാര്‍ത്ഥിക്കാട്ടോ... നന്ദി
ശ്രീക്കുട്ടാ: എനിച്ചും... നന്ദീണ്ട്ട്ടോ
ശിവാ: എനിച്ചും... നന്ദീണ്ട്ട്ടാ

ശ്രീലാല്‍ said...

enikkum ere ishtamulla paattu.. but aaya kaalathu kodukkaan oru kaaamukiye kittiyilla.. ;)

പിള്ളേച്ചന്‍ said...

ഈ പാട്ട് എനിക്കും വളരെ ഇഷ്ട്മാണ്.എത്ര കേട്ടാലും മറക്കാ‍ന് കഴിയാത്ത ഒരുഗാനം തന്നതിനു നന്ദി.
അനൂപ് കോതനല്ലൂര്

നരിക്കുന്നൻ said...

എന്റെ ഇഷ്ടചിത്രത്തിലെ ഇഷ്ടപ്പെട്ട മൂന്ന് പാട്ടുകളിൽ ഏറെ ഇഷ്ടപ്പെട്ട ഈ ഗാനം തന്നതിന് നന്ദി.

smitha adharsh said...

അപ്പൊ,പുതിയ വിദ്യ പഠിച്ചു അല്ലെ?
നല്ല പാട്ട്‌.. കേട്ടോ..

ചാർ‌വാകൻ‌ said...

80കള്‍ആദ്യം -ലെനിന്റെ സിനിമയില്‍ ,ഓ.എന്‍.വി യുടെഒരുപാട്ട് ഇതുപോലെയുണ്ടായിരുന്നു.ഒരുവട്ടം കൂടിയെന്‍.....
ഹരികാമ്ബോജി യില്‍ വരും .പൈങ്കിളി പ്രായത്തില്‍..
അസ്ഥിയില്‍ പിടിച്ചുപോകുന്നപാട്ട്.