Tuesday, April 20, 2010

ഏൽ അറബിയും ദീദിയും..

90 റുകളൂടെ ആദ്യം ഖലേദ് എന്നൊരു ഈജിപ്റ്റിയൻ ഗായകൻ ഉദയം ചെയ്തു..
ഞാൻ ആദ്യാമായി തുള്ളിയത് അയാളുടെ ‘ദീദി’ ക്കൊരുമിച്ചായിരിക്കും..
ചിത്രാഹാറിലാണു ആദ്യമായി അദ്ദേഹത്തിന്റെ ദീദി കാണുന്നത്..
പിന്നെ..
തമിഴ് നാട്ടിലെ 92 ലെ പഠനാരംഭത്തിൽ ഡിണ്ടിക്കലിലെ മെയിൽ വീഥിയിലെ കോടതിക്കു സമീപമുള്ള കാസെറ്റ് കടയിൽ നിന്നും 90/- രൂപയ്ക്ക് അദ്ദേഹത്തിന്റെ ആൽബമടങ്ങിയ കാസെറ്റ് ആർത്തിയോടെ സ്വന്തമാക്കുകയായിരുന്നു..
അന്നു മലയാളം തമിഴ് ഹിന്ദി ഗാന കാസെറ്റുകൾ വെറും 25/- രൂപയ്ക്കു കിട്ടുമെന്നോർക്കുക..
അപ്പോൾ മനസ്സിലാകുമല്ലോ..
അദ്ദേഹത്തിന്റെ പാട്ടുകളോടുള്ള ഭ്രാന്ത്..!!!
സംഭവത്തിന്റെ അർത്ഥം എന്താണെന്നു ഇന്നു വരെ ഈ നിമിഷം വരെ എനിക്കു മനസ്സിലായിട്ടില്ല..
പക്ഷേ..
ഇന്നു വരെ എന്നെ ഹഠാകർഷിച്ച ഒരു ആൽബമാണു ‘ഖലേദിന്റെ ദീദി’ എന്ന ആൽബം..
എന്റെ കാലത്തെ തലമുറയുടെ ഹരമായിരുന്ന ഈ വെടിച്ചില്ല് കുപ്പിച്ചില്ല് സംഭവം..!!
ഒരോർമ കൂടിയുണ്ട്..
അന്നു എഞ്ജിനീറിംങ്ങ് കോളെജിൽ പഠിച്ചിരുന്ന ഒരു തമിഴൻ ഉണ്ടായിരുന്നു..
“വാസൻ”..
ഇന്നും..
എന്റെ മനസ്സിലെ ഹീറൊയാണയാൾ..
വേറെ ഒന്നുമല്ല..
ഈ കക്ഷി കോളെജ് ഡേയ്ക്ക് സ്റ്റേജിൽ കിടന്നു ഈ ഗാനമിട്ടു തുള്ളുമ്പോൾ..
കക്ഷിഭേദമന്യേ എല്ലാ യുവ തുർക്കികളും..
അന്നു..
ആർ.വി.എസ് ന്റെ മണ്ണിൽ തുള്ളിച്ചാടി പൊടി പറത്തിയിരുന്നു..
അതു മാത്രമല്ലാ..
എന്താണു വാസന്റെ പ്രത്യേകത എന്നു കൂടി അറിയേണ്ടെ..??
വാസൻ..!!
ഫുൾടൈം കള്ളും.. കഞ്ചാവും..
നംബെർ വൺ കൊട്ടേഷൻ ടീമിലെ അംഗം..
ഹോസ്റ്റെലെർ..
ഡിണ്ടിക്കല്ലിലെ അന്നത്തെ ഒന്നാം നംബെർ കൊട്ടേഷൻ ആളായിരുന്നു..”മയിൽ”
അവന്റെ കമ്പ്ലീറ്റ് സപ്പോർട്ടും ഉള്ളയാളായിരുന്നു വാസൻ..
മയിൽ..
അന്നത്തെ ഡിണ്ടിക്കല്ലിനെ നിയന്ത്രിച്ചിരുന്ന ഏകാധിപധി..!!
“മണി..“
അവന്റെ വലം കൈ..
തടിയൻ..
ഹോ..
അവനാണു താരം..
അവന്റെ വരവൊന്നു കാണണം..
7 അടി പൊക്കവും..
അതിനൊത്ത ഫിഗറും..
നമ്മുടെ നാട്ടിലെ പീക്കു കോട്ടേഷൻ കാരൊക്കെ മാറി നിൽക്കും മണീടെ മുൻപിൽ..!!
[ വായിക്കുന്ന അന്നത്തെ സുഹൃത്തുക്കളെ ക്ഷമിക്കൂ.. പറയാതിരിക്കൻ എനിക്കാവുന്നില്ല :)]
വാസൻ കോളെജിലെ നംബെർ വൺ ഹീറോ..
എന്താണേന്നോ..
വാസൻ പെണ്ണുങ്ങളൂടെ നേരെ നോക്കില്ല..
ഇത്രക്കും പോക്രിയാണെങ്കിലും..
പെണ്ണുങ്ങൾ ഒരിക്കലും വാസന്റെ വീക്ക്നെസ്സ് ആയിരുന്നില്ല..
അത്രക്കു ഡീസെന്റ്..
എല്ലാ സ്ത്രീകളും അവനു പെങ്ങന്മാരേ പോലെയായിരുന്നു..
അതു കൊണ്ടു തന്നെ വാസനു നല്ലൊരു ആരാധകവൃന്ദമുണ്ടായിരുന്നു..
ആ വാസൻ തുള്ളുമ്പോൾ..
ഹഹാ..
ആബാലവൃദ്ധജനങ്ങളും അദ്ദേഹത്തിനൊപ്പം നിന്നു തുള്ളും..
(നോക്കണം ഇതു തമിഴ്നാടാണു)
പാവം..
ആരാധകനായ ഈ ഞാനും നിന്നു തുള്ളി..
‘ദീദീ’ ക്കൊപ്പം..
അതൊരു മുഹൂർത്തമാണു..
ജീവിതത്തിൽ മറക്കാനാവാത്ത..

പക്ഷേ..
ദീദി നേക്കാളും എനിക്കിഷ്ടം..
‘ഏൽ അറബി’ യാണു..
നിങ്ങളും കേൾക്കൂ..
ഒരു കാലഘട്ടത്തിന്റെ രോമാഞ്ചമാണിത്..!!!


ഏൽ അറബി

ദീദി

5 comments:

Vayady said...

"ഏൽ അറബി" കേട്ടു. കൊള്ളാം. താങ്ക്സ്..

കുസുമം ആര്‍ പുന്നപ്ര said...

kollam
പെണ്ണുങ്ങളെ പെങ്ങമ്മാരെ പോലെ
കാണുന്ന ചട്ടംബികളും അപ്പോള്‍
ഈ ഭുമില് ഉണ്ട് അല്ലെ ?????????????

Pranavam Ravikumar said...

:-)

Unknown said...

nice try

പഞ്ചാരകുട്ടന്‍ -malarvadiclub said...

കാലം മാറുമ്പോള്‍ നമ്മളും മാറണ്ടേ .......