Monday, April 19, 2010

ഒരു വാക്കു മിണ്ടാതേ..

വർഷങ്ങൾക്കു മുൻപ്...
ഒരു മേട മാസത്തിൽ..
ഇളം വെയിൽ വിരിച്ച ഒരു സായംസന്ധ്യയിൽ..
കുളിർ തെന്നലിനൊപ്പിച്ച് നൃത്തം ചവിട്ടിയ ആലിലകൾ..
ആലിന്റെ ചുവട്ടിൽ തൊഴുകൈയ്യുമായി പ്രദക്ഷിണം വെക്കുന്ന..
നിന്നിൽ..

“മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്..
പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്..
തങ്കത്തേരിലേറും കുളിരന്തിത്താരകങ്ങൾ..
വരവർണ്ണ ദീപരാജിയായ്..“


സമാനമായൊരു സാഹചര്യത്തിൽ വീണ്ടും കാണേണ്ടിവന്നു..
നമ്മൾ വലുതായി..
പഴേ കുട്ടികളല്ലാ ഇന്ന്..
നമുക്ക് കുട്ടികളായി... :)
അറിയാം..
എങ്കിലും..
ഓർമകൾ തികട്ടി വരുകയാണിങ്ങനെ..
മേളം മുറുകുമ്പോൾ..
ആൽത്തിരക്കിനിടയിലൂടെ തേടി അലഞ്ഞ കണ്ണുകൾ..
എനിക്കു വേണ്ടിയായിരുന്നുവെന്നു..
വെറുതേ മോഹിച്ചോട്ടേ..
ഞാൻ..
നിനക്കായ്..
ഇതാ..
ഇപ്പോൾ..


“ഒരു വാക്കു മിണ്ടാതേ..
ഒരു നോക്കു കാണാതേ..
കാട്ടുചെമ്പകചോട്ടിൽ...
നിന്ന കാറ്റിതെങ്ങു പോയീ..
പൂംകാറ്റിതെങ്ങു പോയീ..“


ഒരു വാക്കു മിണ്ടാതേ..

ഈ ഗാനം ആർക്കെന്നില്ലാതെ സമർപ്പിക്കുന്നു..

5 comments:

ജിജ സുബ്രഹ്മണ്യൻ said...

ഇതെപ്പോഴാ ഈ പരിപാടി തുടങ്ങീത് ? ഞാൻ ഇപ്പ്പോളാ അറിഞ്ഞത് ! കൊള്ളാം ട്ടോ

Manoraj said...

ഈ ബ്ലോഗ് ആദ്യമായാ കാണുന്നേ.. കോള്ളാം..

കടല്‍മയൂരം said...

ആരെങ്കിലും കേള്‍ക്കുമായിരിക്കും മാഷേ ........ വേണെങ്കില്‍ പ്രാര്‍ഥിചേക്കാം ...........

ശ്രീ said...

കൊള്ളാം ഹരീഷേട്ടാ... ചില പാട്ടുകള്‍ അങ്ങനെയാണ്. എത്ര കാലം കഴിഞ്ഞാലും മനസ്സില്‍ നില നില്‍ക്കും...

Raveena Raveendran said...

ഒരിക്കലും മരിക്കാത്തവയാണ് ഗാനങ്ങള്‍ ......