tag:blogger.com,1999:blog-2347772380429410112024-03-08T20:06:52.169+05:30എന്റെ പ്രിയപ്പെട്ട പാട്ടുകള്എന്റെ പ്രിയപ്പെട്ട പാട്ടുകള്‍, എനിക്കെപ്പോഴും എന്റെ വിഷമതകള്ക്കിടയിലെ ഒരു ആശ്വാസമാണ്... ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ എനിക്കെന്റെ മനസ്സില്‍ ഒരോരോ ഓര്‍മകള്‍ ഓടിയെത്തും, അതു സന്തോഷത്തിന്റെതാകാം..ചിലപ്പോള്‍ സങ്കടത്തിന്റെയും... എന്നിരുന്നാലും ഈ പാട്ടുകള്‍ക്കെല്ലാം എന്റെ മനസ്സില്‍ ഒരു പ്രത്യേക സീന്‍ ഉണ്ട്... അവ എന്നെ ഹര്‍ഷപുളകിതനാക്കി വീര്‍പ്പുമുട്ടിക്കും.ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger10125tag:blogger.com,1999:blog-234777238042941011.post-48412086707800607052010-04-20T16:31:00.006+05:302010-04-20T17:14:04.815+05:30ഏൽ അറബിയും ദീദിയും..90 റുകളൂടെ ആദ്യം ഖലേദ് എന്നൊരു ഈജിപ്റ്റിയൻ ഗായകൻ ഉദയം ചെയ്തു..
ഞാൻ ആദ്യാമായി തുള്ളിയത് അയാളുടെ ‘ദീദി’ ക്കൊരുമിച്ചായിരിക്കും..
ചിത്രാഹാറിലാണു ആദ്യമായി അദ്ദേഹത്തിന്റെ ദീദി കാണുന്നത്..
പിന്നെ..
തമിഴ് നാട്ടിലെ 92 ലെ പഠനാരംഭത്തിൽ ഡിണ്ടിക്കലിലെ മെയിൽ വീഥിയിലെ കോടതിക്കു സമീപമുള്ള കാസെറ്റ് കടയിൽ നിന്നും 90/- രൂപയ്ക്ക് അദ്ദേഹത്തിന്റെ ആൽബമടങ്ങിയ കാസെറ്റ് ആർത്തിയോടെ സ്വന്തമാക്കുകയായിരുന്നു..
അന്നു മലയാളം തമിഴ് ഹിന്ദി ഗാന കാസെറ്റുകൾ വെറും 25/- രൂപയ്ക്കു കിട്ടുമെന്നോർക്കുക..
അപ്പോൾ മനസ്സിലാകുമല്ലോ..
അദ്ദേഹത്തിന്റെ പാട്ടുകളോടുള്ള ഭ്രാന്ത്..!!!
സംഭവത്തിന്റെ അർത്ഥം എന്താണെന്നു ഇന്നു വരെ ഈ നിമിഷം വരെ എനിക്കു മനസ്സിലായിട്ടില്ല..
പക്ഷേ..
ഇന്നു വരെ എന്നെ ഹഠാകർഷിച്ച ഒരു ആൽബമാണു ‘ഖലേദിന്റെ ദീദി’ എന്ന ആൽബം..
എന്റെ കാലത്തെ തലമുറയുടെ ഹരമായിരുന്ന ഈ വെടിച്ചില്ല് കുപ്പിച്ചില്ല് സംഭവം..!!
ഒരോർമ കൂടിയുണ്ട്..
അന്നു എഞ്ജിനീറിംങ്ങ് കോളെജിൽ പഠിച്ചിരുന്ന ഒരു തമിഴൻ ഉണ്ടായിരുന്നു..
“വാസൻ”..
ഇന്നും..
എന്റെ മനസ്സിലെ ഹീറൊയാണയാൾ..
വേറെ ഒന്നുമല്ല..
ഈ കക്ഷി കോളെജ് ഡേയ്ക്ക് സ്റ്റേജിൽ കിടന്നു ഈ ഗാനമിട്ടു തുള്ളുമ്പോൾ..
കക്ഷിഭേദമന്യേ എല്ലാ യുവ തുർക്കികളും..
അന്നു..
ആർ.വി.എസ് ന്റെ മണ്ണിൽ തുള്ളിച്ചാടി പൊടി പറത്തിയിരുന്നു..
അതു മാത്രമല്ലാ..
എന്താണു വാസന്റെ പ്രത്യേകത എന്നു കൂടി അറിയേണ്ടെ..??
വാസൻ..!!
ഫുൾടൈം കള്ളും.. കഞ്ചാവും..
നംബെർ വൺ കൊട്ടേഷൻ ടീമിലെ അംഗം..
ഹോസ്റ്റെലെർ..
ഡിണ്ടിക്കല്ലിലെ അന്നത്തെ ഒന്നാം നംബെർ കൊട്ടേഷൻ ആളായിരുന്നു..”മയിൽ”
അവന്റെ കമ്പ്ലീറ്റ് സപ്പോർട്ടും ഉള്ളയാളായിരുന്നു വാസൻ..
മയിൽ..
അന്നത്തെ ഡിണ്ടിക്കല്ലിനെ നിയന്ത്രിച്ചിരുന്ന ഏകാധിപധി..!!
“മണി..“
അവന്റെ വലം കൈ..
തടിയൻ..
ഹോ..
അവനാണു താരം..
അവന്റെ വരവൊന്നു കാണണം..
7 അടി പൊക്കവും..
അതിനൊത്ത ഫിഗറും..
നമ്മുടെ നാട്ടിലെ പീക്കു കോട്ടേഷൻ കാരൊക്കെ മാറി നിൽക്കും മണീടെ മുൻപിൽ..!!
[ വായിക്കുന്ന അന്നത്തെ സുഹൃത്തുക്കളെ ക്ഷമിക്കൂ.. പറയാതിരിക്കൻ എനിക്കാവുന്നില്ല :)]
വാസൻ കോളെജിലെ നംബെർ വൺ ഹീറോ..
എന്താണേന്നോ..
വാസൻ പെണ്ണുങ്ങളൂടെ നേരെ നോക്കില്ല..
ഇത്രക്കും പോക്രിയാണെങ്കിലും..
പെണ്ണുങ്ങൾ ഒരിക്കലും വാസന്റെ വീക്ക്നെസ്സ് ആയിരുന്നില്ല..
അത്രക്കു ഡീസെന്റ്..
എല്ലാ സ്ത്രീകളും അവനു പെങ്ങന്മാരേ പോലെയായിരുന്നു..
അതു കൊണ്ടു തന്നെ വാസനു നല്ലൊരു ആരാധകവൃന്ദമുണ്ടായിരുന്നു..
ആ വാസൻ തുള്ളുമ്പോൾ..
ഹഹാ..
ആബാലവൃദ്ധജനങ്ങളും അദ്ദേഹത്തിനൊപ്പം നിന്നു തുള്ളും..
(നോക്കണം ഇതു തമിഴ്നാടാണു)
പാവം..
ആരാധകനായ ഈ ഞാനും നിന്നു തുള്ളി..
‘ദീദീ’ ക്കൊപ്പം..
അതൊരു മുഹൂർത്തമാണു..
ജീവിതത്തിൽ മറക്കാനാവാത്ത..

പക്ഷേ..
ദീദി നേക്കാളും എനിക്കിഷ്ടം..
‘ഏൽ അറബി’ യാണു..
നിങ്ങളും കേൾക്കൂ..
ഒരു കാലഘട്ടത്തിന്റെ രോമാഞ്ചമാണിത്..!!!

ഏൽ അറബി

ദീദി ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.com5tag:blogger.com,1999:blog-234777238042941011.post-24477571917434551712010-04-19T17:38:00.004+05:302010-04-19T18:09:16.391+05:30ഒരു വാക്കു മിണ്ടാതേ..വർഷങ്ങൾക്കു മുൻപ്...
ഒരു മേട മാസത്തിൽ..
ഇളം വെയിൽ വിരിച്ച ഒരു സായംസന്ധ്യയിൽ..
കുളിർ തെന്നലിനൊപ്പിച്ച് നൃത്തം ചവിട്ടിയ ആലിലകൾ..
ആലിന്റെ ചുവട്ടിൽ തൊഴുകൈയ്യുമായി പ്രദക്ഷിണം വെക്കുന്ന..
നിന്നിൽ..

“മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്..
പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്..
തങ്കത്തേരിലേറും കുളിരന്തിത്താരകങ്ങൾ..
വരവർണ്ണ ദീപരാജിയായ്..“

സമാനമായൊരു സാഹചര്യത്തിൽ വീണ്ടും കാണേണ്ടിവന്നു..
നമ്മൾ വലുതായി..
പഴേ കുട്ടികളല്ലാ ഇന്ന്..
നമുക്ക് കുട്ടികളായി... :)
അറിയാം..
എങ്കിലും..
ഓർമകൾ തികട്ടി വരുകയാണിങ്ങനെ..
മേളം മുറുകുമ്പോൾ..
ആൽത്തിരക്കിനിടയിലൂടെ തേടി അലഞ്ഞ കണ്ണുകൾ..
എനിക്കു വേണ്ടിയായിരുന്നുവെന്നു..
വെറുതേ മോഹിച്ചോട്ടേ..
ഞാൻ..
നിനക്കായ്..
ഇതാ..
ഇപ്പോൾ..

“ഒരു വാക്കു മിണ്ടാതേ..
ഒരു നോക്കു കാണാതേ..
കാട്ടുചെമ്പകചോട്ടിൽ...
നിന്ന കാറ്റിതെങ്ങു പോയീ..
പൂംകാറ്റിതെങ്ങു പോയീ..“

ഒരു വാക്കു മിണ്ടാതേ..

ഈ ഗാനം ആർക്കെന്നില്ലാതെ സമർപ്പിക്കുന്നു..ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.com5tag:blogger.com,1999:blog-234777238042941011.post-4147001302091011622009-07-04T21:05:00.009+05:302009-07-05T07:51:51.371+05:30നദീ നദീ നിളാനദി..92 ല്‍ ... തമിഴ് നാട്ടിലെ പോളിടെക്നിക്ക് പഠനകാലം.
ക്ലാസ്സുകള്‍ ആരംഭിച്ച് രണ്ടുമൂന്നു മാസ്സങ്ങള്‍ക്കുശേഷം ഷിജു എന്നൊരു വിദ്യാര്‍ത്ഥി പുതിയതായി ചേരുകയുണ്ടായി.
എര്‍ണാകുളം ജില്ലയിലെ പുത്തെങ്കുരിശിനടുത്തുള്ള ‘പൂതൃക്ക’ എന്ന കുഗ്രാമത്തിലെ അന്തേവാസിയായിരുന്നു അദ്ദേഹം.
അന്നത്തെകാലത്തും കാളവണ്ടി നിത്യേന ഉപയോഗിച്ചുകൊണ്ടിരുന്ന ആ നാട്ടുകാരുടെ സ്മരണാര്‍ത്ഥം ഞങ്ങളദ്ദേഹത്തെ ‘പൂതൃക്ക’ എന്നു സ്നേഹപുരസ്സരം പേരിട്ടുവിളിച്ചു കൊണ്ടിരുന്നു.
നമ്മുടെ പൂതൃക്ക ഒരു പഞ്ചപാവവും, ഒട്ടേറെ സ്വപ്നങ്ങള്‍ മനസ്സിലിട്ട് താലോലിച്ച് കൊണ്ടു നടന്നിരുന്നൊരാളുമായിരുന്നു.
കോലെഞ്ചേരിയിലെ പ്രീഡിഗ്രീ പഠനകാലത്തെ തന്റെ സഹപാഠിയോടുള്ള അഗാധമായ സ്നേഹത്തിന്റെ പുറത്തായിരുന്നു അദ്ദേഹം ഈ ക്ലാസുകളില്‍ ചേരുവാന്‍ തന്നെ വൈകിയിരുന്നത്.
തന്റെ പ്രേയസിയോടുള്ള അഗാധമായ പ്രേമം അദ്ദേഹത്തെ കൂടുതല്‍ സമര്‍ത്ഥമായി പഠിക്കുവാനും, അതുവഴി ഒരു ഉന്നതി കരസ്ത്ഥമാക്കുവാനും പ്രേരിപ്പിച്ചിരുന്നു.
അന്നാക്കാലത്ത് വിരഹദുഖത്തില്‍ മുഴുകുമ്പോള്‍ തന്റെ പ്രിയതമയുടെ ഓര്‍മക്കായി പാടിയിരുന്ന ഒരു ഗാനമാണ് ഷെവലിയാര്‍ മിഖായേല്‍ എന്ന സിനിമയിലെ ‘നദീ നദീ നിളാനദി’ എന്നു തുടങ്ങുന്ന ഈ ഗാനം.
തന്റെ പ്രിയതമയെ നിളയോടുപമിച്ചുകൊണ്ടുള്ള ഈ ഗാനം സംഗീതം ഇഷ്ടപ്പെട്ടിരുന്ന ഞങ്ങളേവര്‍ക്കും ഹൃദ്യവും, ആസ്വാദ്യകരവുമയിരുന്നു .

നിള എന്നും എന്റെയുമൊരു ദൌര്‍ബല്യമായിരുന്നു.
വള്ളുവനാടന്‍ ഭാഷയും, നിളയും എന്നെയെന്നും മറ്റൊരു ലോകത്തേക്കുതന്നെ കൂട്ടിക്കൊണ്ടുപോയിരുന്നു.
ഊഞ്ഞാല് വായിച്ച് രസം പിടിച്ചിരുന്ന സമയമായതുകൊണ്ടും വള്ളുവനാടന്‍ ഭാഷയെ ഞാനേറെ സ്നേഹിച്ചിരുന്നു.
എം.ടി. യുടെ കഥകളും, മറ്റുസിനിമകളും എന്നെ നിളയോടടുപ്പിക്കാന് മറ്റൊരു കാരണമായി.
വറ്റിവരണ്ടിട്ടും, ഇന്നും ഞാന്‍ നിളയെ സ്നേഹിക്കുന്നു; അത്യന്തം...

ഇതാ ആ നിളയെക്കുറിച്ചൊരു ഗാനം..
ഷെവലിയാര്‍ മിഖായേല്‍ എന്ന ചിത്രത്തില്‍ യേശുദാസ്, ഭാവമുള്‍ക്കൊണ്ട് ഹൃദയസ്പര്‍ശിയായി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചയിതാവാരെന്ന് അറിയില്ല.
കുറെയേറെ അന്വോഷിച്ചു നടന്നതിനുശേഷം കുറച്ചുനാള്‍ മുന്‍പ് അവിചാരിതമായിട്ടാണീ ഗാനം ഒരിടത്തുനിന്നും ലഭിച്ചത്.
വിനോദിനിയാണു ഈ ചിത്രത്തിലെ നായികയെന്നോര്മിക്കുന്നു..
നായകന് ഒരു പുതുമുഖമാണെന്നാണോര്മ്മ.
സംവിധായകനും, സംഗീതസംവിധായകനും ആരാണെന്നോര്മ്മയില്ല.
ഈ ചിത്രത്തേപ്പറ്റിയും, ഗാനത്തേപ്പറ്റിയും കൂടുതലായറിയുന്നവര് ഇവിടെ പങ്കുവെക്കുമെന്നു താല്പര്യപ്പെടുന്നു..

ഇതാ ഗാനം ഇവിടെയുണ്ട്

NADHI NADHI NILA NADHI- YESUDAS.mp3ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.com14tag:blogger.com,1999:blog-234777238042941011.post-51562626094985670382009-03-19T20:49:00.007+05:302009-03-19T22:10:48.547+05:30വലയില്‍ വീണ കിളികളാണു നാം...ഞാന്‍ ഒരു കവിതാ പ്രേമിയൊന്നുമല്ലായിരുന്നു. കവിത എന്നത് എനിക്കൊരിക്കലും ദഹിക്കാത്ത വിഷയവുമായിരുന്നു. സ്കൂള്‍ ദിനങ്ങളിലെ പദ്യം മന:പാഠമാക്കുക എന്നത് എനിക്കൊരു ബാലികേറാമല തന്നെയായിരുന്നു. മഹാ കവികളെയും, അവരുടെ കവിഹൃദയത്തെയും ഞാന്‍ ഉള്ളുരുകി ശപിച്ചിട്ടുമുണ്ട്. എന്നിരുന്നാലും ആ കാലഘട്ടത്തില്‍ എന്റെ മനം കവര്‍ന്നതു, എനിക്കേറ്റവും ആസ്വാദ്യകരമായി അനുഭവപ്പെട്ടിട്ടുമുള്ള കവിതയാണ് ഒ.എന്‍.വി യുടെ ആവണിപ്പാടം. ‘ആവണിപ്പാടം കുളിച്ചുതോര്‍ത്തി മുടിയാകെ വിടര്‍ത്തി ഉലര്‍ത്തി നിന്നു’ എന്നു തുടങ്ങുന്ന വരികള്‍ ഇപ്പോഴും നാവിന്‍തുമ്പത്ത് മായാതെ നില്‍പ്പുണ്ട്. മധുസൂദന്‍ നായരുടെ നാറണത്ത്ഭ്രാന്തന് ആണ് പിന്നീടെന്നെ ആകര്‍ഷിച്ച മറ്റൊരു കവിത. പിന്നീട് നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു കവിതയ്ക്ക് ഞാന്‍ അടിമപ്പെടുകയാണ്. ഭാവാര്‍ദ്രമായ വരികളാല്‍ മെടഞ്ഞെടുത്ത ഈ കവിത അനില്‍ പനച്ചൂരാന്റേതാണ്. വ്യക്തവും, സ്ഫുടവും, താളലയത്തോടുകൂടിയുള്ളതുമായ അദ്ദേഹത്തിന്റെ ആലാപനശൈലി ഈ കവിതയെ മര്‍ത്ത്യഹൃദയങ്ങളില്‍ ആസ്വാദനത്തിന്റെ ഉത്തുംഗശൃംഗങ്ങളിലെത്തിക്കുന്നു..

കവിയുടെ സ്വന്തം ഭാഷ കടമെടുത്താല്‍, പ്രണയത്തിന്റെ പൂക്കള്‍ നെഞ്ചില്‍ ചൂടി പറക്കവേ വേടന്റെ വലയില്‍ വീണ ഇണപ്പറവകളുടെ വേദനയാണിത്!! ഈ വേദന ഓരോ മര്ത്ത്യന്റേതു കൂടിയാണ്...
സത്യം!!!

വലയില്‍ വീണ കിളികളാണു നാം..
ചിറകൊടിഞ്ഞൊരിണകളാണു നാം..
വഴിവിളക്കു കണ്ണു ചിമ്മുമീ..
വഴിയിലെന്തു നമ്മള് പാടണം.. (2)

വെയിലെരിഞ്ഞ വയലിലന്നു നാം..
കൊയ്ത്തുപാട്ടു കേട്ടു പാറവേ..
ഞാനൊടിച്ച കതിരു പങ്കിടാന്‍..
കൂടണഞ്ഞ പെണ്‍കിടാവു നീ..

വേടനിട്ട കെണിയില്‍ വീണു നാം..
വേര്‍പെടുന്നു നമ്മളേകരായ്..
കൂട്ടിലന്നു പങ്കുവച്ചൊരാ..
പൊന്‍കിനാക്കളിനി വിരിയുമോ..

ചാഞ്ഞകൊമ്പിലന്നു ശാരികേ..
ഊഞ്ഞലാടി പാട്ടു പാടി നീ..
നിന്റെ ചിറകിന് ചൂടുതേടി ഞാന്‍..
ചിറകടിച്ച ചകിത കാമുകന്..

വാണിഭച്ചരക്കു നമ്മളീ..
തെരുവില്‍ നമ്മള് വഴിപിരിയുവോ..
വേടനെന്നെ വിറ്റിടുമ്പോള്‍ നീ..
വേദനിച്ചു ചിറകടിക്കൊലാം..

നിന്നെവാങ്ങുമേതൊരുവനും..
ധന്യനാകുമെന്റെയോമനേ..
എന്റെ കൂട്ടിലന്നുമേകനായ്..
നിന്നെയോര്‍ത്ത് പാട്ടു പാടും ഞാന്‍..

എന്നുമെന്നുമെന്റെ നെഞ്ചകം..
കൊഞ്ചും മൊഴിയില്‍ നിന്നെയോര്‍ത്തിടും..
വില പറഞ്ഞു വാങ്ങിടുന്നിതാ..
എന്റെ കൂടൊരുത്തനിന്നിതാ..

തലയറഞ്ഞു ചത്തു ഞാന്‍ വരും..
നിന്റെ പാട്ടു കേള്‍ക്കുവാനിനീം..
കൂടുവിട്ടുകൂടു പായുമെന്‍..
മോഹമാരു കൂട്ടിലാക്കിടൂം

വലയില്‍ വീണ കിളികളാണു നാം..
ചിറകൊടിഞ്ഞൊരിണകളാണു നാം..
വഴിവിളക്കു കണ്ണു ചിമ്മുമീ..
വഴിയിലെന്തു നമ്മള് പാടണം.. (2)

ഈ കവിത ഇവിടെ നിന്നും കേള്‍ക്കാം..
valayil veena kilikalaanu naam...mp3ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.com15tag:blogger.com,1999:blog-234777238042941011.post-57645646422012507282009-02-18T19:33:00.015+05:302009-02-18T21:27:11.389+05:30സദാ പാലയ..2003 മേയില്‍ ആണെന്നുതോന്നുന്നു, ഞാനെന്റെ ജീവിതത്തിലെ ആദ്യത്തേതും അവസാനത്തേതുമായ പെണ്ണുകാണല്‍ ചടങ്ങ് നടത്തിയത്. മാത്രുഭൂമി ദിനപത്രത്തിലെ വിവാഹപരസ്യത്തില്‍ നിന്നും ലഭിച്ച ഒരു ആലോചനയായിരുന്നുവത്. പെണ്‍കുട്ടി M.Com നു പഠിക്കുകയാണെന്നും, ഒരു കൊച്ച് സംഗീതജ്ഞയാണെന്നതും അറിഞ്ഞതിനാല്‍ എനിക്ക് ഒരു പൊടി താല്പര്യമൊക്കെയുണ്ടായിരുന്നു. കാരണം, പാട്ടുകേട്ട് ജീവിതാവസാനം വരെ രസിച്ചിരിക്കാം എന്നതൊന്നുമല്ലായിരുന്നൂ ട്ടോ; സംഗീതജ്ഞരൊക്കെയാകുമ്പോള് ഇത്തിരി ക്ഷമാശീലരും, സഹിഷ്ണുതയുള്ളവരും ആയിരിക്കും എന്ന ധാരണ മൂലമായിരുന്നുവത്. [പിന്നീടാ ധാരണയൊക്കെ വെറും തെറ്റിദ്ധാരണയാണെന്നു കാലം തെളിയിച്ചേ!!!] അങ്ങനെയീരിക്കേ ഒരു ഞായറാഴ്ച മദ്ധ്യാനശേഷം ഞങ്ങള്‍ അതായത് ഞാന്‍, അമ്മാവന്, കൂട്ടുകാരന്, എന്റെ കാറിന്റെ ഡ്രൈവര്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് യാത്രതിരിച്ചു. കോട്ടയത്തായിരുന്നു വീട്. പോകുന്ന വഴിയില്‍ പാലാ കഴിഞ്ഞപ്പോള്‍ നല്ല ഒരു മഴ പെയ്തിരുന്നു. ആ മഴ കഴിഞ്ഞതിനുശേഷം പാതിവെയില്‍ വിരിഞ്ഞുനിന്ന സമയത്തായിരുന്നു ഞങ്ങള്‍ അവളുടെ വീട്ടിലേക്ക് കയറിച്ചെന്നത്. ജീവിതത്തിലെ 90% കാലത്തും കട്ടന്‍കാപ്പി മാത്രം കുടിച്ചുശീലിച്ച എന്റെ മുന്‍പിലേക്ക് പാല്കാപ്പിയുമായി, നമ്രമുഖിയായി അവള് മന്ദം മന്ദം നടന്നുവന്നു.
ആദ്യമായിട്ട് പെണ്ണുകാണുന്നതിന്റെ ഒരു ‘ഇത്’ എന്റെ മുഖത്ത് തെളിഞ്ഞുകാണാമായിരുന്നു. എന്റെ ഇടനെഞ്ച് ഒരുമാതിരി ശക്തിയായിത്തന്നെ പെടക്കുന്നുണ്ടായിരുന്നു. ഇത്തിരി ചമ്മലോടെ ഞാനും അത്രയ്ക്ക് കൂസലില്ലാതെ അവളും തമ്മില്‍ മിഴികള്‍ പങ്കുവച്ചു. അക്കാലങ്ങളില്‍ എനിക്കൊരു പതിവുണ്ട്. അപരിചിതരായ പെണ്‍കുട്ടികളുമായി സംസാരിക്കുമ്പോഴോ, അവരുമായി ഇടപഴകുമ്പോഴോ എന്റെ ഇടത്തേ മീശയുടെ മുകളില്‍ കവിള് തുടങ്ങുന്നിടത്ത് അല്പാല്പ്പമായി വിറച്ചുകൊണ്ടിരിക്കും. അതു കണ്ട് സാധാരണ ഒരുമാതിരിപ്പെട്ടോരൊക്കെ നമ്മളെ തെറ്റിദ്ധരിക്കാറുമുണ്ടായിരുന്നു. ആ സേയിം സംഭവം ഇവിടെയുമുണ്ടയി. ഇതെങ്ങാനും കണ്ട് ഞാന്‍ വല്ല ഞരമ്പ് രോഗിയാണെന്നെങ്ങാനും ഈ പെണ്‍കുട്ടി തെറ്റിദ്ധരിക്കാതിരിക്കാന്‍ മുഖത്താകമാനം മസില് പിടിച്ചാണ് ഞാനിരുന്നത്. ഇതിനിടയില്‍ പെണ്‍കുട്ടി മുറിക്കുള്ളില്പോയെവിടെയോ മറഞ്ഞിരുന്നു. നമ്മുടെ ന്യൂനത പരിഹരിക്കാന്‍ ശ്രമിച്ച സമയത്ത് വദനം ഹനുമാന് തുല്യാമായതിനാലാണോ, അവള് ഓടിക്കളഞ്ഞത് എന്നോര്‍ത്ത് ഇത്തിരി ഇച്ഛാഭംഗം തോന്നി. ഇതിനിടയില്‍ എന്റെ കൂടെ വന്ന കാരണവതുല്യനായ അമ്മാവനും, പെണ്‍കുട്ടിയുടെ അച്ഛനും തമ്മില്‍ ഒരോരോ വിശേഷങ്ങള്‍ പറയുവാനാരംഭിച്ചിരുന്നു. എങ്ങും തൊട്ടും തൊടാതെയുമുള്ള ഈ സംസാരത്തിനിടയ്ക്ക് എന്റെ കണ്ണുകള്‍ ഞാന്‍ അവള് കയറിപ്പോയ വാതില്പടിലേക്കെറിഞ്ഞുകൊണ്ടിരുന്നു. എവടെ; നോ രക്ഷാ!! പൊടി പോലുമില്ല കണ്ടു പിടിക്കാന്‍!!

കാരണവന്മാര് തമ്മില്‍ ലോകകാര്യങ്ങളും പറഞ്ഞിരിക്കുന്നു. എന്റെ മനസ്സാണെങ്കില്‍ എരിപൊരി സഞ്ചാരത്തിലും. ഒന്നു മര്യദയ്ക്ക് കാണാനോ സാധിച്ചില്ല; ഒന്നു കണ്ടുസംസാരിക്കാനുള്ള അവസരം ഉണ്ടാക്കിത്തരാതെ ഈ കാര്ന്നോന്മാരെന്തു പരദൂഷണം പറഞ്ഞിരിക്കുവാണോ... @#$%^ ങ്ഹാ!! അവസാനം ഞാന്‍ തന്നെ നാണംകെട്ട് ലവളുടെ അപ്പനോട് എന്റെ ഇംഗിതം ഉണര്‍ത്തിച്ചു.
കുശാഗ്രബുദ്ധിക്കാരനായ അവളുടെ അപ്പന് എന്റെ നേരെ ഒന്നിരുത്തി നോക്കി;[ഞാനെന്തോ അവളെ പിടിച്ചുതിന്നാന്‍ പോവാണോ എന്നു കരുതിയുള്ള നോട്ടം!!] എന്നിട്ട് സമ്മതം മൂളി. കേട്ടപാതി കേക്കാത്ത പാതി ഒരു ദീര്‍ഘനിശ്വാസവും വിട്ട് അവള് മറഞ്ഞുപോയ വാതിലിന്റെ നേര്‍ക്ക് ഞാന്‍ ആഞ്ഞുനടന്നു. [പിന്നീടാണ് അവള് പറഞ്ഞ് ഞ്ഞാന്‍ അറിഞ്ഞത്, ഞാനാണത്രേ അവളോടാദ്യമായി മിണ്ടിയ പെണ്ണുകാണാന്‍ വന്ന ചെക്കന്!!!! എന്റമ്മോ!! എന്തൊരു വീട്!! എന്തൊരു മനുഷ്യര്‍!!]

ഒരു കൊച്ച് സംഗീതജ്ഞയായതിനാല് സംഗീതത്തെപറ്റിയായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ച. ടി.യാത്തി അരങ്ങേറ്റമൊക്കെ കഴിഞ്ഞ്; ശിഷ്യഗണങ്ങളൊക്കെയുള്ള ഒരു കൊച്ചു പുലിയായിരുന്നു. നമ്മളോ ഒരു പാവം!! സംഗീതത്തിന്റെ എ,ബി,സി,ഡി അറിയാന്‍ മേലാത്തവനും. പോരാഞ്ഞിട്ട്, കലാഭവന്‍ മണിച്ചേട്ടന്റെ ഒരു കടുത്ത ഫാനും. സംഗീതവും, നാടന്‍പാട്ടും തമ്മിലെവിടെച്ചേരാനാണ്!! ഇടക്കെപ്പോഴോ പാട്ടുകളൊക്കൈഷ്ടമാണോ എന്ന ചോദ്യത്തിന്; മണിച്ചേട്ടന്റെ പാട്ടുകളാണെനിക്ക് ഏറ്റവും ഇഷ്ടം എന്നു പറയുകയും ചെയ്തു.

ഏതയാലും ആ പെണ്ണുകാണല്‍ ചടങ്ങിനവിടെ പരിസമാപ്തിയായി. പിന്നീടവരുടെ വീട്ടുകാര്‍ എന്റെ വീട്ടിലും, എന്റെ വീട്ടുകാര്‍ അവരുടെ വീട്ടിലും സന്ദര്‍ശനം നടത്തുകയുണ്ടായി. അപ്പോഴേക്കും ഞങ്ങളുടെ കാര്യത്തിലെന്തൊക്കെയോ തീരുമാനങ്ങള്‍ ആയതിനാല്‍, അവള് എനിക്കൊരു സമ്മാനം കൊടുത്തുവിട്ടു. ഒരു സോണിയുടെ കാസെറ്റ്!! അവളുടെ അരങ്ങേറ്റത്തിന്റെ കീര്‍ത്തനങ്ങള്‍ അടങ്ങിയതായിരുന്നുവത്. ദിവസേന ഒരു പ്രാവശ്യമെങ്കിലും ഞാനാ കാസെറ്റ് ഇട്ടുകേള്ക്കുമായിരുന്നു വിവാഹദിനം വരെ!! പിന്നീടോ...; സംഗീതം എന്നു കേട്ടാലിപ്പോള്‍ എനിക്കു പേടിയാ!!!!

ഇതാ ആ അരങ്ങേറ്റദിവസത്തില് അവള് പാടിയ ഒരു കീര്‍ത്തനം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു...
എന്നെ ഓടിക്കരുതേ...
ഗാനം  ഇവിടെയുണ്ടേ ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.com23tag:blogger.com,1999:blog-234777238042941011.post-85949211333538123332009-01-21T21:00:00.000+05:302009-01-21T22:15:21.541+05:30പള്ളിവാതില്‍ ഭദ്രവട്ടകം...Palli vathil.mp3 ഈ ഗാനം കേട്ടു നോക്കൂ...

കരിന്തലക്കൂട്ടത്തിലെയാണോ, അതോ ഭരണിപ്പാട്ട് മോഡെല്‍ ആണോ ആവോ?

ഏതായാലും നല്ല രസമുണ്ട് ഈ പാട്ട് കേള്‍ക്കാന്‍... ഗായികയുടെ സ്വരം ഒരു വേറിട്ട അനുഭൂതി തരുന്നു...

ഈ ഗാനത്തെപറ്റി വിശദമായി അറിയാവുന്നവര്‍ പറഞ്ഞുതരാമോ??ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.com4tag:blogger.com,1999:blog-234777238042941011.post-91810882693062793032008-11-23T20:32:00.000+05:302008-11-24T06:01:07.256+05:30ഉമ്പായി കുച്ചാണ്ട്....വര്‍ഷങ്ങളായി ഞാന്‍ മണിച്ചേട്ടന്റെ ഒരു കടുത്ത ഫാനാണ്. എന്നു പറഞ്ഞാല്‍ കഴിഞ്ഞ 12 വര്‍ഷങ്ങളായി. ആദ്യമായി മണിച്ചേട്ടന്റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നത് 96ലെ ഓണത്തിനിറങ്ങിയ ‘ഓണത്തിനിടക്ക് പൂട്ടു കച്ചവടം’ എന്ന കാസ്സെറ്റില്‍ നിന്നാണ്. അന്നു തൊട്ട് ആരാധനയും തുടങ്ങി. ജീവിതത്തില്‍ മറ്റാരോടും ഇല്ലാത്ത ഒരരാധനയാണ് ഇദ്ദേഹത്തോട്. കാരണം ഇദ്ദേഹം ഇന്നു വരെ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം സത്യസന്ധമാണ്. ഇല്ലായ്മയില്‍ നിന്നും സ്വന്തം കഴിവിനാല് ഉയര്‍ത്തെഴുന്നേറ്റ് ഇത്രടം വരെയായിട്ടും അഹങ്കാരത്തിന്റെ നേരിയ കണിക പോലും ഉണ്ടായിട്ടില്ലാത്ത എണ്ണപ്പെട്ട മനുഷ്യരില്‍ ഒരളാണദ്ദേഹം. കാശൊക്കെ കിട്ടി വലുതായിട്ടും വന്നവഴിയോ, നാട്ടുകാരെയോ, വീട്ടുകാരെയോ മറക്കാത്ത അദ്ദേഹത്തിന്റെ പേരിലാണ് ‘ചാലക്കുടി’ എന്റെ മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നത്.

ഇപ്പോള്‍ എന്റെ രണ്ടുവയസ്സായ കുഞ്ഞിപ്പെണ്ണും മണിമാമന്റെ കടുത്ത ആരാധികയാണ്. മണിമമന്റെ ‘ഉമ്പായി കുച്ചാണ്ട്’ കാണാതെ [നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു കൊടുക്കും] ഒരു ദിവസം പോലും ഉറങ്ങാനാവില്ല കക്ഷിക്ക്.മോള് ഉറങ്ങണമെങ്കില്‍ ഒന്നെങ്കില്‍ ഞാനീ പാട്ട് പാടിയുറക്കണം. ഇല്ലെങ്കില്‍ ഈ പാട്ട് കണ്ടുകണ്ടുറക്കണം. അത്രക്കിഷ്ടമാണ് ഈ പാട്ട് കക്ഷിക്ക്. എന്റെ ഭാര്യ ഒരു സംഗീതജ്ഞ ആയിരുന്നു. പുള്ളിക്കാരിക്ക് മണിച്ചേട്ടന്റെ പാട്ടുകളോട് അവജ്ഞയായിരുന്നു. ശാസ്ത്രീയസംഗീതക്കാരിക്ക് നാടന്‍പാട്ടുകള്‍ അല്ലെങ്കില്‍ അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ പാരടിപ്പാട്ടുകളോട് ഇങ്ങനെ തോന്നുക സ്വാഭാവികമാണല്ലോ.. സംഗീത്തത്തിന്റെയും, ഈ സാദാപാട്ടിന്റെയും പേരില്‍ ഒരു ദിവസം എന്നോട് വഴക്കിടുകയും പോലുമുണ്ടായിട്ടുണ്ട്. അത്രക്കേറെ ചതുര്ത്ഥിയായിരുനു അവള്‍ക്ക് അദ്ദേഹത്തിന്റെ പാട്ടുകളോട്. അവസാനം അവള്‍ക്ക് മുട്ടു മടക്കേണ്ടിവന്നു. എങ്ങനെയാണെന്നറിയേണ്ടെ? കഴിഞ്ഞ തവണ അവള് അവളുടെ വീട്ടില്‍ പോയപ്പോള്‍, നമ്മുടെ കുഞ്ഞാരാധികയെ ഉറക്കാന്‍ വേണ്ടി ക്ഷ, മ്മ, ങ്ങ ഒക്കെ കുറെ വരച്ചു. നമ്മുടെ കുഞ്ഞാരാധിക വിടുമോ? അവള്‍ക്ക് ഒന്നെങ്കില്‍ അവളുടെ അച്ച വേണം, ഇല്ലെങ്കില്‍ അച്ഛന്റെ പാട്ട് വേണം. [ഞാന്‍ പോയിരുന്നില്ല കെട്ടോ അവരുടെ കൂടെ] അവസാനം എന്തുപറ്റി, ചതുര്‍ത്ഥിയായ മണിച്ചേട്ടന്റെ ഈ പാട്ട് പാടി ഉറക്കേണ്ടിവന്നു..

പോയകാലങ്ങളിലെ പാവപ്പെട്ടവന്റെ ഒരു ദിവസം ഓര്‍പ്പിക്കുന്നു ഈ ഗാനം...
ഇല്ലായ്മയുടെയും വല്ലായ്മയുടെയും കാലം....
കിട്ടണ കാശിനുമുഴുവനും കള്ളുകുടിച്ച് കയറിവരുന്ന ഭര്‍ത്താവ്...
ഭര്‍ത്താവ് കൊണ്ടുവരുന്ന അരി കഴുകി ഇടാന്‍ പാകത്തിന് അടുപ്പില്‍ വെള്ളവും ചൂടാക്കി കാത്തിരിക്കുന്ന ഭാര്യ...
പാടവരമ്പത്തു കൂടി ചൂട്ടുകറ്റയുടെ ജ്വാല കാണുന്നുണ്ടോ എന്നു സാകൂതം വീക്ഷിച്ച് വിശന്ന് കരഞ്ഞുകൊണ്ട് നില്ക്കുന്ന കുഞ്ഞുമകള്‍...
എന്നിട്ടോ?????
ഇനി നിങ്ങളും കേള്‍ക്കൂ ഈ ഗാനം....
02-Track.mp3ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.com8tag:blogger.com,1999:blog-234777238042941011.post-75076928344908048542008-09-30T18:01:00.000+05:302008-09-30T18:32:00.747+05:30പണ്ടൊരു പുഴയരുകില്‍....1983ലോ- 84ലോ
ആണെന്നുതോന്നുന്നു, എന്റെ പപ്പ വൈകുന്നേരം ജോലിയും കഴിഞ്ഞുവന്നപ്പോള്‍ കൂടെ രണ്ടൂകണ്ണൂകളും ഇരുനിറമുള്ളതുമായ ഒരു പെട്ടിയുമുണ്ടായിരുന്നു. അദ്ദേഹം ആ പെട്ടിയുടെ മൂലക്കുകുത്തിയിട്ടിരുന്ന വയറിന്റെ അഗ്രഭാഗമെടുത്ത് വൈദ്യുതിപ്പെട്ടിയിലെ ദ്വാരത്തിലേക്ക് കടത്തി അമര്ത്തിവച്ചിട്ട്, പെട്ടിയുടെ മുകളിലുണ്ടായിരുന്ന ചെറിയ കട്ടകളിലൊന്നിനെ അമര്‍ത്തി. അപ്പോള്‍ അതിന്മേലുള്ള ചുവന്നനിറമുള്ള ലൈറ്റുകള്‍ മിന്നിത്തെളിയുകയും, കറുത്തകണ്ണുകളില്നിന്നും പാട്ടുകള്‍ ബഹിര്‍ഗമിക്കാന്‍ തുടങ്ങുകയും ചെയ്തു. ഞാനും എന്റെ കുഞ്ഞുപെങ്ങളും ഒട്ടേറെ കൌതുകത്തോടുകൂടിയും, അതിലേറെ അല്ഭുതത്തോടുകൂടിയും വായും പൊളിച്ച് ഈ കാഴ്ച നോക്കിക്കാണുകയും, പാട്ടുകള്‍ ശ്രവിക്കുകയും ചെയ്തുകൊണ്ടിരുന്നു. അക്കാലത്ത് ബാലഭാസ്കരന്റെ ഇളം രശ്മികള്‍ ജന്നലുകളിലെ ഉരുണ്ടമരക്രാസികള്ക്കിടയിലൂടെ കടന്ന് ഞങ്ങളുടെ വദനങ്ങളില് പതിക്കുമ്പോള്‍; കണ്ണും തിരുമ്മി ഞങ്ങള്‍ രണ്ടു പേരും കെട്ടിപ്പിടിച്ചുകിടക്കും. അപ്പോള്‍ ആ ഇരുനിറമുള്ള പെട്ടിയില്‍ നിന്നും സംസ്കൃത വാര്‍ത്തകളും, പ്രാദേശിക വാര്‍ത്തകളും, പ്രഭാതഭേരിയും, ലളിത ചലചിത്രഗാനങ്ങളും ഒഴുകുന്നുണ്ടായിരിക്കും. ആ കാലത്താണെന്നുതോന്നുന്നു തരംഗിണി കാസെറ്റ്സ് ഇറക്കിയതും; യേശുദാസ്, ചിത്ര, ഗീതു മോഹന്‍ദാസ് എന്നിവര്‍ പാടിയതുമായ “ചില്‍ഡ്രെന്‍ സോങ്ങ്സ്“ ഇറങ്ങിയതും, കേട്ടുതുടങ്ങിയതും. കുട്ടികള്‍ക്കുള്ള സാരോപദേശകഥകള്‍ ഗാനരൂപത്തിലാക്കിയതായിരുന്നു ആ കാസെറ്റിന്റെ ഉള്ളടക്കം. പിന്നീട് സി.ഡി. യുഗത്തില്‍ ആ മധുരിക്കുന്ന ഓര്‍മകളടങ്ങിയ പാട്ടുകള്‍ സി.ഡി.യിലാക്കി ശേഖരിക്കുവാനും, ഇപ്പോള്‍ എന്റെ കുഞ്ഞിനു കേള്‍പ്പിച്ചു കൊടുക്കുവാനും കഴിഞ്ഞു.

ഇനി നിങ്ങളും കേള്‍ക്കൂ അതില്‍ നിന്നൊരു ഗാനം....PAND - ORU_PUZHAYARUKIL.wmaഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.com6tag:blogger.com,1999:blog-234777238042941011.post-39598801127630407482008-09-28T15:42:00.000+05:302008-09-28T16:39:25.406+05:30തേരേ മേരേ മിലനു കി യേ രേനാ....2000 ലാണെന്നു തോന്നുന്നു, ഒരു രാത്രി ദൂരദര്‍ശനില്‍ അഭിമാന് എന്നൊരു ഹിന്ദി സിനിമ ഉണ്ടായിരുന്നു. സുന്ദരിയായ വിധവ യുവതിയോട് സ്നേഹത്തിലാകുന്ന ചെറുപ്പക്കാരന് യുവാവിന്റെ കഥയാണ് അഭിമാന്. വിധവയായി ജയാബച്ചനും, യുവാവായി അമിതാഭും ആണ് അഭിനയിക്കുന്നത്. സംവിധാനം,സംഗീതം, ഗായകര്‍ ആരാണെന്ന് ഓര്‍ക്കുന്നില്ല. വര്‍ഷമേറെയായതിനാല്‍ സിനിമയുടെ കഥ ശരിക്കും ഓര്‍മ്മവരുന്നില്ല. ഏതായാലും ആ കാലഘട്ടത്തില്‍ സമൂഹത്തില്‍ വിധവയാകുന്ന സ്ത്രീകള്‍ അനുഭവിച്ചിരുന്ന ഒറ്റപ്പെടലുകളും, അവഗണനകളും എത്രത്തോളമായിരുവെന്ന് ആ സിനിമ കാണിച്ചുതരുന്നു. വിധവയായ സ്ത്രീകള്‍ പിന്നീട് അന്യപുരുഷന്റെ മുഖം കൂടി കാണരുതെന്ന അലിഖിതനിയമം പിഴുതെറിഞ്ഞ്, അയാള്‍ അവളെ സ്നേഹിച്ചു... അവള് തിരിച്ചും...
അങ്ങനെയീ യുഗ്മഗാനവും പാടി....
ഇനി നിങ്ങളും കേള്‍ക്കൂ ഈ മധുരമൂറുന്ന സുന്ദരഗാനം...Tere Mere Milan Ki Yeh Raina.mp3

നോട്ട്: ടി. സിനിമയുടെ കഥ ശരിക്കും ഓര്‍മിക്കുന്നില്ല. സാധാരണ സിനിമാകഥകള്‍ ഓര്‍ത്തിരിക്കാനുള്ള മെമ്മറി പവ്വര്‍ ഇത്തിരി കുറവാണെനിക്ക്. അതുകൊണ്ട് ഓര്‍മയില്‍ നിന്നും അരിച്ചിറങ്ങിയ കുറച്ചുകാര്യങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. തെറ്റുകളുണ്ടെങ്കില്‍ സദയം ക്ഷമിക്കുക. കടപ്പാട് ടി.സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക്.ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.com9tag:blogger.com,1999:blog-234777238042941011.post-23724069983487120882008-09-23T20:33:00.000+05:302008-09-23T21:02:10.688+05:30വരുവാനില്ലാരുമീ...വരുവാനില്ലാരുമീ വിജനമാമെന്വഴിക്കറിയാം അതെന്നാലുമിന്നും...
ഫാസിലിന്റെ മണിച്ചിത്രത്താഴിലെ ഈ ഗാനമായിരിക്കും ഞനേറ്റവും കൂടുതല്‍ കേട്ടിട്ടുള്ളതും, ഇഷ്ടപ്പെടുന്നതും...

ഇന്നത്തെക്കാലത്ത് കുട്ടികള്‍ക്ക് പ്രേമിച്ചുനടക്കാന്‍ മൊബൈല്‍ ഫോണുണ്ട്, ഇന്റെര്‍നെറ്റ് ഉണ്ട് മറ്റനേകം സൌകര്യങ്ങളുമുണ്ട്.
പക്ഷെ 93-94 കാലഘട്ടങ്ങളില്‍ ഒന്നും ഒന്നു സൊള്ളിപ്പറയാന്‍ ഒരു സാദാ ഫോണോ, ഒന്നു കണ്ടു വിഷമം മാറ്റാന്‍ കമ്പ്യൂട്ടറോ ഒന്നും പ്രചാരത്തിലായിട്ടില്ലായിരുന്നു. അന്നത്തെ പ്രണയിതാക്കളൊക്കെ ഇണയെ കാണാനോ, സംസാരിക്കാനോ ഒരു മാര്‍ഗ്ഗവുമില്ലാതെ നെഞ്ചും നീറി നീറി വേര്‍പാടിന്റെ വിരഹവേദനയും പേറി അങനെയിങ്ങനെ നടക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒട്ടേറെ നാളുകളുടെ വേര്‍പാടുകള്‍കൊടുവില്‍ കാമുകന് കാമുകിയെ കാണാനെത്തി, സുഖവിവരങ്ങളൊക്കെ അന്വോഷിച്ചുകൊണ്ടിരുന്നപ്പോള്‍; വിരഹവേദന പൂണ്ട കാമുകി ടേപ്പ് റിക്കാര്‍ഡറില്‍ ഈ ഗാനമിട്ട് കൊടുത്തു....

നിങ്ങളും കേള്‍ക്കൂ, ഈ ഗാനം.. K. S. Chitra - Varuvanillarumee Vijanamam.wmaഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.com13