Sunday, November 23, 2008

ഉമ്പായി കുച്ചാണ്ട്....

വര്‍ഷങ്ങളായി ഞാന്‍ മണിച്ചേട്ടന്റെ ഒരു കടുത്ത ഫാനാണ്. എന്നു പറഞ്ഞാല്‍ കഴിഞ്ഞ 12 വര്‍ഷങ്ങളായി. ആദ്യമായി മണിച്ചേട്ടന്റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നത് 96ലെ ഓണത്തിനിറങ്ങിയ ‘ഓണത്തിനിടക്ക് പൂട്ടു കച്ചവടം’ എന്ന കാസ്സെറ്റില്‍ നിന്നാണ്. അന്നു തൊട്ട് ആരാധനയും തുടങ്ങി. ജീവിതത്തില്‍ മറ്റാരോടും ഇല്ലാത്ത ഒരരാധനയാണ് ഇദ്ദേഹത്തോട്. കാരണം ഇദ്ദേഹം ഇന്നു വരെ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം സത്യസന്ധമാണ്. ഇല്ലായ്മയില്‍ നിന്നും സ്വന്തം കഴിവിനാല്‍ ഉയര്‍ത്തെഴുന്നേറ്റ് ഇത്രടം വരെയായിട്ടും അഹങ്കാരത്തിന്റെ നേരിയ കണിക പോലും ഉണ്ടായിട്ടില്ലാത്ത എണ്ണപ്പെട്ട മനുഷ്യരില്‍ ഒരളാണദ്ദേഹം. കാശൊക്കെ കിട്ടി വലുതായിട്ടും വന്നവഴിയോ, നാട്ടുകാരെയോ, വീട്ടുകാരെയോ മറക്കാത്ത അദ്ദേഹത്തിന്റെ പേരിലാണ് ‘ചാലക്കുടി’ എന്റെ മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നത്.

ഇപ്പോള്‍ എന്റെ രണ്ടുവയസ്സായ കുഞ്ഞിപ്പെണ്ണും മണിമാമന്റെ കടുത്ത ആരാധികയാണ്. മണിമമന്റെ ‘ഉമ്പായി കുച്ചാണ്ട്’ കാണാതെ [നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു കൊടുക്കും] ഒരു ദിവസം പോലും ഉറങ്ങാനാവില്ല കക്ഷിക്ക്.മോള്‍ ഉറങ്ങണമെങ്കില്‍ ഒന്നെങ്കില്‍ ഞാനീ പാട്ട് പാടിയുറക്കണം. ഇല്ലെങ്കില്‍ ഈ പാട്ട് കണ്ടുകണ്ടുറക്കണം. അത്രക്കിഷ്ടമാണ് ഈ പാട്ട് കക്ഷിക്ക്. എന്റെ ഭാര്യ ഒരു സംഗീതജ്ഞ ആയിരുന്നു. പുള്ളിക്കാരിക്ക് മണിച്ചേട്ടന്റെ പാട്ടുകളോട് അവജ്ഞയായിരുന്നു. ശാസ്ത്രീയസംഗീതക്കാരിക്ക് നാടന്‍പാട്ടുകള്‍ അല്ലെങ്കില്‍ അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ പാരടിപ്പാട്ടുകളോട് ഇങ്ങനെ തോന്നുക സ്വാഭാവികമാണല്ലോ.. സംഗീത്തത്തിന്റെയും, ഈ സാദാപാട്ടിന്റെയും പേരില്‍ ഒരു ദിവസം എന്നോട് വഴക്കിടുകയും പോലുമുണ്ടായിട്ടുണ്ട്. അത്രക്കേറെ ചതുര്‍ത്ഥിയായിരുനു അവള്‍ക്ക് അദ്ദേഹത്തിന്റെ പാട്ടുകളോട്. അവസാനം അവള്‍ക്ക് മുട്ടു മടക്കേണ്ടിവന്നു. എങ്ങനെയാണെന്നറിയേണ്ടെ? കഴിഞ്ഞ തവണ അവള്‍ അവളുടെ വീട്ടില്‍ പോയപ്പോള്‍, നമ്മുടെ കുഞ്ഞാരാധികയെ ഉറക്കാന്‍ വേണ്ടി ക്ഷ, മ്മ, ങ്ങ ഒക്കെ കുറെ വരച്ചു. നമ്മുടെ കുഞ്ഞാരാധിക വിടുമോ? അവള്‍ക്ക് ഒന്നെങ്കില്‍ അവളുടെ അച്ച വേണം, ഇല്ലെങ്കില്‍ അച്ഛന്റെ പാട്ട് വേണം. [ഞാന്‍ പോയിരുന്നില്ല കെട്ടോ അവരുടെ കൂടെ] അവസാനം എന്തുപറ്റി, ചതുര്‍ത്ഥിയായ മണിച്ചേട്ടന്റെ ഈ പാട്ട് പാടി ഉറക്കേണ്ടിവന്നു..

പോയകാലങ്ങളിലെ പാവപ്പെട്ടവന്റെ ഒരു ദിവസം ഓര്‍പ്പിക്കുന്നു ഈ ഗാനം...
ഇല്ലായ്മയുടെയും വല്ലായ്മയുടെയും കാലം....
കിട്ടണ കാശിനുമുഴുവനും കള്ളുകുടിച്ച് കയറിവരുന്ന ഭര്‍ത്താവ്...
ഭര്‍ത്താവ് കൊണ്ടുവരുന്ന അരി കഴുകി ഇടാന്‍ പാകത്തിന് അടുപ്പില്‍ വെള്ളവും ചൂടാക്കി കാത്തിരിക്കുന്ന ഭാര്യ...
പാടവരമ്പത്തു കൂടി ചൂട്ടുകറ്റയുടെ ജ്വാല കാണുന്നുണ്ടോ എന്നു സാകൂതം വീക്ഷിച്ച് വിശന്ന് കരഞ്ഞുകൊണ്ട് നില്‍ക്കുന്ന കുഞ്ഞുമകള്‍...
എന്നിട്ടോ?????
ഇനി നിങ്ങളും കേള്‍ക്കൂ ഈ ഗാനം....
02-Track.mp3

8 comments:

siva // ശിവ said...

നന്ദി ഈ ഗാനത്തിന്........ഞാന്‍ ഇപ്പോള്‍ ഡൌണ്‍‌ലോഡ് ചെയ്യുന്നു....

Unknown said...

"ഞാനൊരു പൂക്കളട്ടു...കാലത്തെന്റെ അമ്മേം പൂക്കളിട്ടു....
അച്ചന്‍ വന്നപ്പോ വൈന്നേരം വാളോണ്ടു പൂക്കളിട്ടു.."
ഡൗണ്‍ലോഡ് ചെയ്തു കേട്ടു....
നന്ദി.......

ശ്രീ said...

എന്റെ കയ്യിലുണ്ട്. ഇടയ്ക്ക് കേള്‍ക്കാറുമുണ്ട്.
:)

കുഞ്ഞാരാധിക കൊള്ളാമല്ലോ
:)

കുഞ്ഞന്‍ said...

ഹരീഷ് ഭായി..

ഡാങ്ക്യൂ....ഞാനും ഡൌണ്‍ലോഡ് ചെയ്യുന്നു.

എന്റെ ആവണിക്കുട്ടി.. അച്ഛനെ ഇങ്ങനെ വലക്കല്ലേ.. എന്ന് ഈ മാമന്‍ പറയില്ല,മോള്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

ഇതുകൊള്ളാം.

എനിക്കും മണിയുടെ പാട്ടുകള്‍ ഇഷ്ടമാണ്.

പല പാട്ടുകള്‍ക്കും അനുബന്ധമായി മണി ചില അനുഭവങ്ങളും പറയാരുണ്ട്, (കാസറ്റിലല്ല), ഹൃദയ സ്പര്‍ശിയായ അനുഭവങ്ങള്‍.

smitha adharsh said...

good song...
sharikkum kettaal ishtam thonnunna paattu..thank u..
sorry ...malayalam typing..pattunnilla..

ജെ പി വെട്ടിയാട്ടില്‍ said...

ഞാനെപ്പോഴും മണിയുടെ പാട്ടുകള്‍ ആസ്വദിക്കുന്നു..
greetings from trichur

ശ്രീക്കുട്ടന്‍ | Sreekuttan said...

മണിയുടെ ഒട്ടുമിക്ക ഗാനങ്ങളും ഇഷ്ടമാണ്.. വര്‍ഷങ്ങള്‍ മുന്‍പ് ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ഒരു ആല്‍ബം (നോണ്‍സ്റ്റോപ്) ഇട്ടായിരുന്നു ഞങ്ങളുടെ ടൂര്‍ പ്രോഗ്രാം..മൂന്നു ദിവസം.
നന്നായി...